കോട്ടയത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുടമാളൂര്‍ മഞ്ജുഷയില്‍ മഹിമ മോഹനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം അവധിക്ക് നാട്ടിലെത്തിയതായിരുന്നു 25കാരിയായ മഹിമ. ഇന്നലെയാ മിനിഞ്ഞാന്നായിരുന്നു സംഭവം.

യുകെയിലെ സണ്ടര്‍ലാന്‍ഡിലായിരുന്നു മഹിമ ഭര്‍ത്താവ് അനന്തുവിനൊപ്പം താമസിച്ചിരുന്നത്. 15 ദിവസം മുമ്ബാണ് ഇവര്‍ നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. മഹിമയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മരണകാരണം വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക