കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ സി.പി.എം സൈബര്‍ ടീമുകളും കോണ്‍ഗ്രസ് സൈബര്‍ ടീമുകളും പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തി രംഗം കൊഴുപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഇനിയും യുവനേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സൈബര്‍ സഖാക്കള്‍ പരിഹസിച്ചപ്പോള്‍ കോണ്‍ഗ്രസ് ടീം എടുത്തിട്ടത് പി ജയരാജന്റെ മകന്റെ പേരാണ്. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന പരിഹാസ കമന്റുകള്‍ നിരവധി ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ഇത്തരം പരിഹാസങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കുകയാണ് ജെയ്ന്‍ ഇപ്പോള്‍. ‘അടുത്ത ചാന്‍സ് ജയരാജ പുത്രന്’ എന്ന കമന്റിന് ജെയ്ന്‍ നല്‍കിയത് ‘നിന്റെ തന്തയല്ല എന്റെ തന്ത’ എന്ന മറുപടിയാണ്. ഇതോടൊപ്പം, അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെയും ജെയ്ന്‍ പരിഹസിക്കുന്നുണ്ട്. ‘അനില്‍ ആന്റണിക്ക്‌ ശേഷം ആദ്യം ബി.ജെ.പിയിലേക്ക്‌ പോവുന്ന കോണ്‍ഗ്രസ്സ്‌ നേതാവ്‌ ആരാണ്‌..? (A) കെ. സുധാകരന്‍ (B) രമേശ്‌ ചെന്നിത്തല (C) വി ഡി സതീശന്‍ (D) കെ. മുരളീധരന്‍ നിങ്ങളുടെ ഉത്തരം കമന്റുകളായി രേഖപ്പെടുത്താം’ എന്നാണ് ജെയ്‌ന്റെ പരിഹാസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, അനില്‍ ആന്‍റണിയെ ബി.ജെ.പിയില്‍ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടര്‍ന്നാണെന്നാണ് വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനുമായും അനില്‍ ആന്‍റണി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്‍്റണിയെയും പങ്കെടുപ്പിക്കാനാണ് ബി.ജെ.പി നീക്കം. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാര്‍ട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ അനില്‍ ആന്‍റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക