ഇറ്റലിയുടെ തലസ്ഥാനമായ റോമിന് ആ പേര് കിട്ടിയത് ശ്രീരാമനില്‍ നിന്നാണെന്ന് സ്വാമിയുടെ വൈറല്‍ പ്രഭാഷണം. സ്വാമി അമേഗ് ലീല പ്രഭുവിന്റെ പ്രസംഗമാണ് പുതിയ കണ്ടെത്തലിലൂടെ വൈറലാകുന്നത്. യുവജനങ്ങളുടെ കൗണ്‍സിലര്‍, കോര്‍പറേറ്റ് ഉപദേശകന്‍, ആത്മീയ ശിക്ഷകന്‍, സന്ന്യാസി, ന്യൂഡല്‍ഹി ദ്വാരക ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്‍റ് എന്നിങ്ങനെയാണ് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ ബയോ.

നാസ- നാസികയെന്നതിന് (മൂക്ക്) നോസ് എന്നാണ് ഇംഗ്ലീഷില്‍ പറയുകയെന്നും അതേപടിയാണ് റാമെന്ന പേരിനെ റോമാക്കി മാറ്റിയതെന്നും ഇദ്ദേഹം പ്രഭാഷണത്തില്‍ അഭിപ്രാപ്പെട്ടു. 753 ബി.സി ഏപ്രില്‍ 21നാണ് റോം സ്ഥാപിക്കപ്പെട്ടതെന്നും അന്ന് രാമനവമിയായിരുന്നുവെന്നും ഇദ്ദേഹം പ്രസംഗത്തില്‍ നാടകീയതോടെ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇറ്റലിയിലെ റവന്ന നഗരത്തിന്റെ പേരിന് രാവണനുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റവന്നയും റോമും ഇറ്റലിയുടെ ഇരുവശങ്ങളിലാണെന്നും ഡയോമെട്രിക്കലി എതിര്‍വശങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നഗരങ്ങളിലൊന്ന് രാവണന്റെയും മറ്റൊന്ന് ശ്രീരാമന്റെയും പ്രതീകമാണെന്നും പറഞ്ഞു. ട്വിറ്ററില്‍ പലരും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ നിരവധി പേര്‍ പരിഹാസവുമായി രംഗത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക