ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കി. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളില്‍ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകള്‍ പുതുക്കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുന്‍നിര്‍ത്തി കൂടിയാണ് മെനുവില്‍ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിന്‍ കോഴ്‌സുകള്‍ക്കൊപ്പം മധുര പലഹാരങ്ങളും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികമായി ലഭിക്കുന്ന വിവിധ ഭക്ഷണ ഇനങ്ങളും മെനുവിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ, എയര്‍ ലൈന്‍ ബാര്‍ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയര്‍ ലാ കുവീ ബ്രൂട്ട് ഷാംപെയ്ന്‍, ചാറ്റോ ഡി എല്‍ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോണ്‍, വടക്കന്‍ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളില്‍ നിന്നുള്ള വൈനുകള്‍ എന്നിവ പുതിയ മെനുളകില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവില്‍ പ്രീമിയം ബ്രാന്‍ഡുകളുടെ വിസ്‌കി, ജിന്‍, വോഡ്ക, ബിയറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മെനു തയ്യാറാക്കുമ്ബോള്‍ പ്രധാനമായും ശ്രദ്ധ നല്‍കിയത് അവയില്‍ സ്വാദിഷ്ടമായ പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഉള്കൊള്ളിക്കുക എന്നുള്ളതാണെന്ന് എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ലൈറ്റ് സര്‍വീസസ് മേധാവി സന്ദീപ് വര്‍മ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കഴിഞ്ഞ മാസം എയര്‍ ഇന്ത്യ കടന്നിരുന്നു. ഇതിനായി വിവിധ ബാങ്കുകളില്‍ നിന്നും ടാറ്റ ഗ്രൂപ്പ് ധന സമാഹരണം നടത്തിയിട്ടുണ്ട്.

അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളില്‍ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് ഉള്‍പ്പെടുത്തുന്നതായും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുക. ബംഗളൂരു-സാന്‍ ഫ്രാന്‍സിസ്കോ, മുംബൈ-സാന്‍ ഫ്രാന്‍സിസ്കോ, മുംബൈ-ന്യൂയോര്‍ക്ക് റൂട്ടുകളില്‍ ആയിരിക്കും ആദ്യം ഇക്കോണമി ക്ലാസുകള്‍ ഉണ്ടാകുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക