അമൃത്‌സര്‍: ഇറ്റലിയില്‍ നിന്നും അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയെത്തിയ വിമാനത്തില്‍ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആര്‍ടിപിസിആര്‍ അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയാണ് യാത്രാക്കാരെ വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്രയധികം ആളുകള്‍ക്ക് എങ്ങനെ ഒരുമിച്ച്‌ കൊവിഡ് ബാധിച്ചുവെന്നതില്‍ വ്യക്തതയില്ല. രോഗം സ്ഥീരികരിച്ചവരെ വിമാനാത്താവളത്തില്‍ നിന്നും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക