ക്യാൻസര്‍ പലവിധത്തില്‍ പല തീവ്രതകളില്‍ വ്യക്തികളെ ബാധിക്കാറുണ്ട്. മിക്ക ക്യാന്‍സറുകളും സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയും തേടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പലപ്പോഴും ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് താമസിക്കുകയും ചികിത്സ വൈകുകയും ചെയ്യുന്നത് രോഗിയുടെ മരണത്തിന് വരെ കാരണമാകുന്നു.

മലദ്വാരത്തിലെ ക്യാന്‍സറിനെ കുറിച്ചാണ് ഇനി ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. മലദ്വാരത്തില്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് ക്യാന്‍സര്‍. ഇത് സമയത്തിന് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പകരാനും രോഗം ഗുരുതരമാകാനുമെല്ലാം കാരണമാകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ എങ്ങനെയാണ് മലദ്വാരത്തിലെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിക്കുക? ഇതിന് ചില ലക്ഷണങ്ങള്‍ കാണാന്‍ കഴിയും. ഈ ലക്ഷണങ്ങള്‍ സംശയങ്ങളുയര്‍ത്തുന്നതോടെ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് അടക്കമുള്ള നിര്‍ദേശങ്ങള്‍ തേടാന്‍ സാധിക്കും.

ടോയ്‍ലറ്റില്‍ പോകുമ്ബോള്‍ ശ്രദ്ധിക്കുക…

മലദ്വാരത്തിലെ ക്യാന്‍സറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള ബ്ലീഡിംഗ് (രക്തസ്രാവം) ആണ്. ഇത് അധികവും ശ്രദ്ധിക്കാന്‍ സാധിക്കുക ടോയ്‍ലറ്റില്‍ പോകുമ്ബോഴാണ്. മലത്തില്‍ രക്തം കാണുന്നതിലൂടെയോ ടോയ്‍ലറ്റ് സീറ്റിലോ ടോയ്‍ലറ്റ് പേപ്പറിലോ രക്തം കാണുന്നതിലൂടെയോ രോഗിക്ക് സംശയമുണ്ടാകാം. എന്നാല്‍ മലത്തില്‍ രക്തം കാണുന്നത് എപ്പോഴും ക്യാന്‍സര്‍ തന്നെയാണെന്ന് സ്വയം ഉറപ്പിക്കരുത്. മറ്റ് പല അവസ്ഥകളിലും ഇങ്ങനെയുണ്ടാകാം എന്നതിനാല്‍ പരിശോധന നിര്‍ബന്ധം.

അതുപോലെ തന്നെ മലദ്വാരത്തില്‍ ക്യാന്‍സറുണ്ടെങ്കില്‍ മലത്തിന്‍റെ ഘടനയിലും വ്യത്യാസം കാണാം. കൂടുതല്‍ ലൂസായ പ്രകൃതം, ചെറിയ ഭാഗങ്ങളായി പോകുന്നത് എല്ലാം ശ്രദ്ധിക്കുക. അതുപോലെ തന്നെ ടോയ്‍ലറ്റില്‍ പോകാന്‍ തോന്നുമ്ബോഴേക്ക് അത് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥ വരിക, അതുപോലെ കൊഴുത്ത ദ്രാവകം മലദ്വാരത്തില്‍ നിന്ന് വരിക – ഇതെല്ലാം ശ്രദ്ധിക്കുക. ഓര്‍ക്കുക- ഏത് തരം ലക്ഷണമായാലും അത് മെഡിക്കലി സ്ഥിരീകരിക്കാതെ രോഗം സ്വയം ഉറപ്പിക്കരുത്. മാനസികമായി ആരോഗ്യകരമായ രീതിയില്‍ വേണം ശരീരത്തില്‍ കാണുന്ന ഇത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കാന്‍.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

മേല്‍പ്പറഞ്ഞത് പോലുള്ള ലക്ഷണങ്ങള്‍ തുടര്‍ച്ചയായി കാണുന്നപക്ഷം കാത്തിരിക്കാത തന്നെ ഡോക്ടറെ കാണുക. ചിലപ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍, പൈല്‍സ് ഇങ്ങനെയുള്ള രോഗങ്ങളെല്ലാമാകാം നിങ്ങളെ അലട്ടുന്നത്. അത് എന്തുതന്നെ ആയാലും കണ്ടെത്താന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ക്ക് തന്നെ വിധേയരാവുക. ക്യാന്‍സറാണെന്ന് കണ്ടെത്തിയാല്‍ ആത്മവിശ്വാസത്തോടെ ചികിത്സയിലേക്ക് നീങ്ങുക. കാരണം ഫലപ്രദമായ ചികിത്സ ഇന്ന് ഇതിന് ലഭ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക