തിരുവനന്തപുരം: മന്ത്രി ജിആര്‍ അനിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് മന്ത്രിക്ക് വീട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക