കോട്ടയം: വന്ദേഭാരതിന് വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പിനും അവസാനമാകുന്നു. കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്ത മാസം ലഭിക്കും എന്നാണ് വിവരം. മേയ് മാസം പകുതിയോടെ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. കൊച്ചുവേളിയില്‍ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം പൂര്‍ത്തിയായി കഴിഞ്ഞു. ഇതിനായി രണ്ട് പിറ്റ്‌ലൈനുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.

ചെന്നൈ – കോയമ്ബത്തൂര്‍ റൂട്ടിലെ പോലെ 8 കാര്‍ (കോച്ച്‌) വന്ദേഭാരത് ട്രെയിന്‍ ആയിരിക്കും കേരളത്തിന് ലഭിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ പിന്നീട് ഇതിലെ കോച്ചുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. നേരത്തെ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ നിലവില്‍ കണ്ണൂര്‍ വരെ ഓടിക്കാന്‍ ആണ് സാധ്യത കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് സംബന്ധിച്ച അന്തിമ തീരുമാനം അധികം വൈകാതെ തന്നെ ഉണ്ടാകും. കോട്ടയം വഴിയാകും വന്ദേഭാരത് സര്‍വീസ് നടത്തുക. ഇരട്ടപ്പാത ഉള്ളതിനാല്‍ ആണിത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വേഗത അനുവദിച്ചിരിക്കുന്നത്.

മറ്റ് ട്രെയിനുകളില്‍ നിന്നു വ്യത്യസ്തമായി പെട്ടെന്ന് വേഗം കൈവരിക്കാന്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് കഴിയും. അതിനാല്‍ ശരാശരി വേഗം 65 ന് മുകളില്‍ നിലനിര്‍ത്താനും വന്ദേഭാരത് ട്രെയിനുകള്‍ക്ക് കഴിയും. ഇത് കൂടാതെ കൂടുതല്‍ സ്റ്റോപ്പുകള്‍ നല്‍കുന്നത് വേഗം കുറയ്ക്കും എന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക