വൈറസ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉല്‍പ്പന്നങ്ങളില്‍ വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസിന്‍റെ സാന്നിധ്യമാണ് നിരോധനത്തിന് കാരണമായത്. സാമ്ബിള്‍ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യങ്ങള്‍ കാണിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടെസ്റ്റ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈറസിന്‍റെ അഭാവം ഉറപ്പാക്കുന്നതിനും ഇന്ത്യ മതിയായ ഗ്യാരണ്ടി നല്‍കുന്നതുവരെ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് അറിയിപ്പ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക