ഡല്‍ഹി: സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. 2021 മാര്‍ച്ച്‌ 1ലെ കണക്കനുസരിച്ച്‌ റെയില്‍വേയിലെ ഏറ്റവും ഉയര്‍ന്ന ഒഴിവ് നിരക്കായ 2.93 ലക്ഷം ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലായി 9.79 ലക്ഷത്തിലധികം ഒഴിവുകള്‍ നിലവിലുണ്ടെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച വ്യക്തമാക്കി. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലായി 9.79 ലക്ഷത്തിലധികം ഒഴിവുകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് കണക്കുകള്‍ ഉദ്ധരിച്ചു വ്യക്തമാക്കിയത്.

ഇന്ത്യന്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ – 2.93 ലക്ഷം. വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര സര്‍ക്കാരിനുള്ളിലെ സംഘടനകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഒഴിവുകള്‍ നികത്തുന്നത് തുടര്‍ച്ചയായ പ്രക്രിയയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ സര്‍ക്കാരിന്റെ റോസ്ഗര്‍ മേളകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.ബന്ധപ്പെട്ട വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്‌, പ്രതിരോധത്തില്‍ (സിവില്‍) 2.64 ലക്ഷം, ആഭ്യന്തര വകുപ്പില്‍ 1.43 ലക്ഷം, ഇന്ത്യന്‍ പോസ്റ്റ് തസ്തികകളില്‍ 90,050, റവന്യൂ വകുപ്പില്‍ 80,243, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തില്‍ 25,934, ആറ്റോമിക് വിഭാഗത്തില്‍ 9,460 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അടുത്ത കാലത്തായി ഇന്ത്യയിലെ സ്വകാര്യ തൊഴില്‍ മേഖല വര്‍ധിച്ചിട്ടുണ്ടെങ്കിലും, രാജ്യത്ത് സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ആവശ്യം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ന്യായമായ വേതനം കൂടാതെ, ഒരു സര്‍ക്കാര്‍ ജോലിയില്‍ സാമൂഹികമായ ഉന്നമനം, തൊഴില്‍ സുരക്ഷ, ആരോഗ്യ ഇന്‍ഷുറന്‍സ്, പാര്‍പ്പിടം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ, സ്വകാര്യ ബിസിനസുകളുടെ തുടര്‍ച്ചയായ പിരിച്ചുവിടലും അടച്ചുപൂട്ടലും സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക