സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ബീഹാറിൽ നിന്നുള്ള ‘സീരിയൽ കിസ്സർ’ ആണ് സംഭവത്തിലെ വില്ലൻ. ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ളതാണ് വീഡിയോ.

ജാമുയി ജില്ലയിൽ ആരോഗ്യ പ്രവർത്തകയായ സ്ത്രീയെ ഒരാൾ ബലമായി പിടിച്ച് അധരങ്ങളിൽ ചുംബിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അധികൃതർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് തവണ വീഡിയോ ഷെയർ ചെയ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാമുയി സദർ ആശുപത്രിക്ക് മുന്നിൽ ക്ലാസ് ഫോർ ജീവനക്കാരിയായ ആരോഗ്യപ്രവർത്തക ഫോൺ വിളിച്ചു നിൽക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണാവുന്നത്. പെട്ടെന്ന് തന്നെ ഒരു യുവാവ് അങ്ങോട്ടേക്ക് കടന്നു വരികയും സ്ത്രീയെ ബലമായി കടന്നുപിടിച്ച് ചുംബിക്കുകയും ആണ് ചെയ്യുന്നത്. നിമിഷങ്ങളോളം ഇയാളുടെ ബലപ്രയോഗം നീണ്ടുനിന്നു. അക്രമത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

ഇരയായ യുവതി ജാമുയി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് സ്ത്രീയുമായി മുൻ പരിചയം ഇല്ല എന്നാണ് വ്യക്തമാകുന്നത്. എന്തിനുവേണ്ടിയാണ് ഇയാൾ ആശുപത്രി കോമ്പൗണ്ടിൽ എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലും വ്യാപകമായ തിരക്കിലാണ് പ്രതിക്ക് വേണ്ടി നടക്കുന്നത്. ഈ മാസം പതിമൂന്നാം തീയതിയാണ് അക്രമണം ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക