സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനം ചെയ്ത ഇറോട്ടിക് ജോണറിലുള്ള സിനിമയാണ് ചതുരം. സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെലേന എന്ന പെണ്‍കുട്ടി അതി സമ്പന്നനും ആണ്‍ബോധവും വെച്ചുപുലര്‍ത്തുന്ന എല്‍ദോ എന്നയാളെ വിവാഹം ചെയ്ത് അയാളുടെ നാട്ടിലെത്തുന്നതും പിന്നീട് നടക്കുന്ന പല സംഭവങ്ങളുമാണ് ചതുരത്തിന്റെ പശ്ചാത്തലം.

സിനിമയിപ്പോള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, തോറ്റുകൊടുക്കാന്‍ അനുവദിക്കാത്ത ആണ്‍ബോധം, ലൈംഗികതയില്‍ മാത്രം ഒതുങ്ങുന്ന പ്രണയം, പ്രണയത്തിലെ ടോക്‌സിസിറ്റി തുടങ്ങി പല കാര്യങ്ങളും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സിനിമ കഥ പറയുന്ന പ്രധാന പ്ലോട്ട് പല കാലങ്ങളിലായി മലയാളത്തില്‍ വന്നുപോയിട്ടുണ്ടെന്ന് സിനിമ കാണുന്ന ഓരോരുത്തര്‍ക്കും തോന്നാന്‍ സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹരിഹരന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ശരപഞ്ജരം എന്ന സിനിമയുടെ കഥയുമായി വലിയ രീതിയില്‍ ചതുരം സാമ്യത പുലര്‍ത്തുന്നുണ്ട്. ജയന്‍, ഷീല എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയത്. സമ്പന്ന കുടുംബത്തില്‍പ്പെട്ട സ്ത്രീക്ക് വീട്ടില്‍ ജോലി ചെയ്യാനെത്തുന്ന ചെറുപ്പക്കാരനോട് തോന്നുന്ന പ്രണയമാണ് അവിടെയും പ്രധാന വിഷയം. പാരലൈസ്ഡായി കിടക്കുന്ന ഭര്‍ത്താവും രണ്ട് കഥയിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

ദാമ്പത്യത്തിന് പുറത്തുള്ള ഒരു ടോക്സിക് പ്രണയവും അതിൻറെ പ്രത്യാഘാതങ്ങളുമാണ് ഇരു ചിത്രങ്ങളുടെയും പൊതുപ്രമേയം. സ്വാസികയും റോഷനും വികാര തീവ്ര രംഗങ്ങളിൽ ഗംഭീര പെർഫോമൻസ് ആണ് നടത്തിയിരിക്കുന്നത്. സമാനമായി ശരപഞ്ചത്തിൽ ജയനും ഷീലയും നടത്തിയ പെർഫോമൻസും പ്രേക്ഷക പ്രീതി നേടിയെടുത്തതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക