മലയാളത്തിലെ ഒരു പിടി മികച്ച സിനിമകൾ സംഭാവന ചെയ്തിട്ടുള്ള പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഇവർ നിർമ്മിച്ച ഒരുവിധം സിനിമകൾ എല്ലാം തന്നെ ഹിറ്റായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ചില സിനിമകൾ സാമ്പത്തികമായി പരാജയം നേടിയിട്ടുണ്ട് എങ്കിലും അതെല്ലാം തന്നെ വളരെ മികച്ച സിനിമകൾ ആയിരുന്നു. മിനിമം ക്വാളിറ്റി സിനിമകൾ മാത്രമാണ് പൃഥ്വിരാജ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്.

എന്നാൽ ഇവർ ചെയ്ത സിനിമകളിൽ ഏറ്റവും വലിയ പരാജയ ചിത്രം ഏതാണ് എന്നറിയുമോ? ഇത് ഒരു മലയാള സിനിമയല്ല. മറിച്ച് ഹിന്ദി സിനിമയാണ് എന്നതാണ് വസ്തുത. ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാളം സൂപ്പർ ഹിറ്റ് സിനിമയുടെ ഹിന്ദി റീമേക്കാണ് സെൽഫി. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡിൽ അവതരിപ്പിച്ചത് അക്ഷയ് കുമാർ. അതേസമയം മലയാളത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ ഇമ്രാൻ ഹാഷിമി ആണ് ഹിന്ദിയിൽ അവതരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 100 കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ സിനിമ ഒരുക്കിയത്. എന്നാൽ പത്തു കോടി പോലും തിരിച്ച് കിട്ടിയിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബോളിവുഡിൽ തന്നെ സർവ്വകാല ദുരന്തങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക