കോവിഡ് 19 വാക്‌സിനായ സ്‌പുട്‌നിക് വി നിര്‍മ്മാണത്തില്‍ പങ്കാളിയായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രി ബോട്ടിക്കോവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മോസ്‌കോയിലെ അദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്‌മെന്റില്‍ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. പ്രതിയെ കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യംചെയ്യാനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്‍ഡ്രി ബോട്ടിക്കോവിന്‍റെ മരണം കോവിഡ് 19 വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞമാരുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 2020-ല്‍ സ്‌പുട്‌നിക് വി വാക്‌സിന്‍ വികസിപ്പിച്ച 18 ശാസ്ത്രജ്ഞരില്‍ ഒരാളാണ് ബോട്ടിക്കോവ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, 2021-ല്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ ഫാദര്‍ലാന്‍ഡ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക