കൊല്ലം: കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. നിര്‍മാണത്തിലിരുന്ന കിണറില്‍ നാല് പേര്‍ കുടുങ്ങി. കുണ്ടറ പെരുമ്ബുഴ കോവില്‍മുക്കിലാണ് സംഭവം. സോമരാജന്‍, രാജന്‍, മനോജ്, വാവ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. മൂന്നുപേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്.

നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റില്‍ കുടങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വര്‍ണി നാഥ് ആണ് കുഴഞ്ഞുവീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക