കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസിന്റെ മൃഗീയമായ ആക്രമണം. കഴിഞ്ഞ ദിവസം കോഴിക്കോട് ഗവണ്മെന്റ് പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിന് സമീപം വെച്ച്‌ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്.യുവമോര്‍ച്ച പ്രവര്‍ത്തകരായ വൈഷ്ണവ്, സബിന്‍ എന്നിവരെയാണ് പോലീസ് നിഷ്ഠൂരമായി കൈകാര്യം ചെയ്തത്.

പ്രവര്‍ത്തകരെ നടുറോഡില്‍ തല്ലി വീഴ്ത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ മുഖത്തും കഴുത്തിലും തലയിലും ശക്തമായി മുഷ്ടി ചുരുട്ടി ഇടിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നിര്‍ബന്ധപൂര്‍വം നടക്കാവ് പോലീസിന്റെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി. തല്ലി വീഴ്ത്തുമ്ബോഴും മര്‍ദ്ദനം ഏല്‍ക്കുമ്ബോഴും പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂട്ടത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഭാരത് മാതാ കീ ജയ് കേള്‍ക്കുമ്ബോള്‍ കൂടുതല്‍ പ്രകോപിതനാകുന്നതും ഭീകരമായ മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇയാളെ മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക