100 വിവാഹം കഴിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് പ്രഖ്യാപിച്ച്‌ 60 കാരന്‍ . ഇതിനകം 26 തവണ വിവാഹം കഴിക്കുകയും 22 ഭാര്യമാരെ വിവാഹമോചനം ചെയ്യുകയും ചെയ്ത പാകിസ്താനിയാണ് വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നത് . അദ്ദേഹത്തിന്റെ ഭാര്യമാരില്‍ കൊച്ചുമകളുടെ പ്രായത്തിലുള്ള സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

100 തവണ വിവാഹം കഴിക്കണമെന്നാണ് തന്റെ സ്വപ്നം. മാത്രവുമല്ല, ഓരോ ഭാര്യയില്‍ നിന്നും കുട്ടികള്‍ ജനിക്കണമെന്നും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു . കുട്ടികള്‍ ജനിച്ചയുടന്‍ ഭാര്യയെ ഉപേക്ഷിക്കുന്നതാണ് പതിവ് . ഇയാളുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജ്യോത് ജീത്ത് എന്ന ട്വിറ്റര്‍ പേജിലാണ് ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ വയോധികന്‍ തുറന്ന് പറയുന്നത് വീഡിയോയില്‍ കാണാം. 60 വയസ്സുള്ള ഇയാള്‍ക്കൊപ്പം തന്റെ ചെറുപ്പക്കാരായ ഭാര്യമാരും ഇരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍, അദ്ദേഹത്തിന് ആകെ 4 ഭാര്യമാരുണ്ട്, അവരുടെ പ്രായം 19-20 വയസ്സില്‍ കൂടരുതെന്ന് നിര്‍ബന്ധവുമുണ്ട് . ഇപ്പോഴുള്ള എല്ലാ ഭാര്യമാരെയും കുട്ടികള്‍ ഉണ്ടായതിന് ശേഷം ഉപേക്ഷിക്കുമെന്ന് വൃദ്ധന്‍ വളരെ മാന്യമായി പറയുന്നു. പെണ്‍കുട്ടികൾ ഈ വ്യക്തിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നതാണണ് ഞെട്ടിക്കുന്ന കാര്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക