ആനകളുടെ സ്വഭാവം പലപ്പോഴും പ്രവചനാതീതമാണ്. ചിലപ്പോള്‍ സ്നേഹത്തിലായിരിക്കും, മറ്റ് ചിലപ്പോള്‍ അവര്‍ നല്ല ദേഷ്യത്തിലും അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. കുഴിയില്‍ വീണ ആനയെ രക്ഷിക്കാന്‍ എത്തിയ രക്ഷാ പ്രവര്‍ത്തകരാണ് വീഡിയോയില്‍. ആന തന്നെ കരയ്ക്ക് കയറാന്‍ പരിശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. കുഴിയുടെ വക്കില്‍ വരെ എത്തിയെങ്കിലും വഴുക്കലുള്ളതിനാല്‍ വീണ്ടും മുകളിലേക്ക് കയറാന്‍ ആവാതെ കൊമ്ബന്‍ കുടുങ്ങി.

പലതവണ ആന കയറാന്‍ ശ്രമിച്ചിട്ടും അത് സാധിച്ചില്ല. ഇടയില്‍ ജെസിബിയുടെ കൈ വെച്ച്‌ ശബ്ദമുണ്ടാക്കി തട്ടിയിട്ടും കാര്യമായ ഗുണം ഉണ്ടായില്ല. ഒടുവില്‍ കൈ ഉപയോഗിച്ച്‌ തന്നെ തള്ളിയാണ് ആനയെ കുഴിയുടെ പുറത്ത് എത്തിച്ചത്. സുധ രാമന്‍ ഐഎഫ്‌എസാണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചത്. കാടിന്‍റെയും അതിന്‍റെ വന്യതയുടെയും കാര്യത്തില്‍ എപ്പോഴും നിയമങ്ങള്‍ തുണക്കെത്തില്ലെന്നും പ്രവര്‍ത്തന പരിചയവും മനസാന്നിധ്യവുമാണ് ഇതില്‍ പ്രധാനവുമെന്നാണ് വീഡിയോ പങ്ക് വെച്ച്‌ സുധ രാമന്‍ കുറിച്ച ക്യാപ്ഷന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടന്നത് കൂര്‍ഗിലാണെന്നും ട്വീറ്റില്‍ പറയുന്നു. നിരവധി പേരാണ് ട്വിറ്ററില്‍ വീഡിയോ കണ്ടത്.ഇതില്‍ അവസാനം മറ്റൊരു ട്വിസ്റ്റുമുണ്ട്. കരയില്‍ കയറിയ ശേഷം ആന തന്നെ ആക്രമിക്കാന്‍ വന്ന എന്തോ ഒന്നിനെ പോലെ ജെസിബിക്ക് നേരെ പാഞ്ഞടുക്കുന്നതും കാണാം. എന്തായാലും പടക്കം കൂടി പൊട്ടിച്ചതോടെ കക്ഷി സ്ഥലം വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക