എറണാകുളം: കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടിയിലായ ഡ്രൈവര്‍മാരെ ഇംപോസിഷന്‍ എഴുതിച്ച്‌ തൃപ്പൂണിത്തുറ പൊലീസ്. ‘ഇനി മുതല്‍ മദ്യപിച്ച്‌ വാഹനമോടിക്കില്ല’ എന്ന് 1000 തവണയാണ് ഡ്രൈവര്‍മാരെക്കൊണ്ട് പൊലീസ് എഴുതിച്ചത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചുവെന്ന് കണ്ടെത്തി 16 ഡ്രൈവര്‍മാരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

1000 തവണ ഇംപോസിഷന്‍ എഴുതിയെങ്കിലും മദ്യപിച്ച്‌ വാഹനമോടിക്കുന്നതില്‍ നിന്ന് ഡ്രൈവര്‍മാര്‍ വിട്ടുനില്‍ക്കട്ടേയെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച്‌ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ഇവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന നിയമപ്രകാരം സസ്പെന്‍ഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പിടിയിലായവരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരും കെഎസ്‌ആര്‍ടിസി, സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരും ഉള്‍പ്പെടുന്നു. ഇതില്‍ കെഎസ്‌ആര്‍ടിസി, സ്‌കൂള്‍ ബസ് എന്നീ വാഹനങ്ങളില്‍ നിന്നായി നാല് ഡ്രൈവര്‍മാരാണ് പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ശന നടപടി തുടരും: കഴിഞ്ഞ ദിവസം സ്വകാര്യ ബസ്, കൊച്ചി മാധവ ഫാര്‍മസി ജങ്‌ഷനില്‍വച്ച്‌ ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിരുന്നു. ഇതില്‍ ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചതോടെ ഹൈക്കോടതി ഇടപെടുകയും ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെ, കൊച്ചി നഗരപരിധിയില്‍ പൊലീസ് വ്യാപക വാഹന പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടയിലും മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഡ്രൈവര്‍മാര്‍ പിടിയിലായത് ജനങ്ങള്‍ക്ക് വലിയ ആശങ്കയാണ് സൃഷ്‌ടിച്ചത്.

മദ്യപിച്ച്‌ വാഹനമോടിച്ചതിന് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‌തവര്‍ പോലും നിയമ വിരുദ്ധമായി വാഹമോടിച്ച സംഭവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നിയമ വിരുദ്ധമായി വാഹമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക