കൊച്ചി: ഡി ജെ പാര്‍ട്ടികളില്‍ ലഹരി മാഫിയകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളില്‍ നിയന്ത്രണമേര്‍പ്പെടുത്താല്‍ പോലീസ് നീക്കം.ലഹരി മാഫിയ കൂടിവരുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കൊച്ചി പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമായി പാര്‍ട്ടികളില്‍ മയക്ക് മരുന്ന് ഉപയോഗം തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും കൂടാതെ ഡി ജെ പാര്‍ട്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും ഹോട്ടല്‍ ഉടമകള്‍ക്കായിരിക്കും.

പാര്‍ട്ടിക്കിടെ മയക്ക് മരുന്ന് ഉപയോഗം തടയാന്‍ നടപടി എടുക്കണം. ഭാവിയില്‍ പാര്‍ട്ടിയില്‍ വെച്ച്‌ മയക്കുമരുന്ന് പിടികൂടിയാല്‍ ഹോട്ടല്‍ ഉടമകളും സ്വമേധയാ പ്രതികളാവും. പൊലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക. നര്‍കോട്ടിക്സ് കണ്‍ട്രാള്‍ ബ്യൂറോയുടെ കേസുകളിലും നോട്ടീസ് ബാധകമാകും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് ആരംഭിച്ചു. സ്ഥിരം ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകള്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയില്‍ അപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡിജെ പാര്‍ട്ടികളെയും ലഹരിമാഫിയകളുടെയും നിയന്ത്രിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്. ഒരു വാഹനപകടം എന്ന നിലയില്‍ നിന്നും മോഡലുകളുടെ മരണക്കേസ് കടന്നത് പുതിയ തലങ്ങളിലേക്കാണ്. ഡിജെ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ലഹരി ഇടപാട് പൂര്‍ണമായും പുറത്ത് കൊണ്ടുവരുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതി ന് വഴിതെളിയിച്ചത് പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ്. സ്ത്രീകള്‍ ഉല്‍പ്പെടെ ലഹരിപാര്‍ടികളില്‍പങ്കെടുക്കുന്നതിന്റെ നിരവധി -ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും ലഹരി ഇടപാടുകളെ കുറിച്ച്‌ പൊലീസിന് കൂടുതല്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക