മുംബൈ: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കുകയും പൊലീസിനെ അസഭ്യം പറയുകയും അടിപിടികൂടുകയും ചെയ്ത സംഭവത്തില്‍ യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 18 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ നടി ഓടിച്ച കാറിടിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ അസഭ്യം വിളിക്കുകയും അവരുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവത്തില്‍ കേസെടുത്ത പൊലീസ്, നടിയെ അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയതാരമാണ് അറസ്റ്റിലായ കാവ്യ ഥാപ്പര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക