കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയും മന്ത്രിയുമായിരുന്ന പിജെ ജോസഫിന്റെ സഹകർമ്മണി ഡോ. ശാന്താ ജോസഫ് (77) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യവകുപ്പിലെ മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു ഡോ. ശാന്ത ജോസഫ്.1971-ലായിരുന്നു ജോസഫുമായുള്ള വിവാഹം. മക്കള്‍: അപ്പു, ആന്റണി, പരേതനായ ജോമോന്‍,അനു യമുന. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായിരുന്ന ഇളയമകന്‍ ജോമോന്‍, 2020 നവംബര്‍ 20-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക