പാമ്ബുകളുടെ രാജാവാണ് രാജവെമ്ബാല. അവ മറ്റുള്ള പാമ്ബുകളേയും ഇരയാക്കാറുണ്ട്. എന്നാല്‍ ഇരകളെ വരിഞ്ഞു മുറുക്കി കൊല്ലുന്ന പെരുമ്ബാമ്ബിന്റെ നേരെ അപൂര്‍വ്വമായി മാത്രമേ രാജവെമ്ബാലകള്‍ അവരുടെ ശൗര്യം പുറത്തെടുക്കാറുള്ളൂ. ഇപ്പോഴിതാ പെരുമ്ബാമ്ബിനെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്ന ഒരു രാജവെമ്ബാലയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

കൂറ്റന്‍ പെരുമ്ബാമ്ബിന്റെ തലയില്‍ കടിച്ചു പിടിച്ചിരിക്കുകയാണ് രാജവെമ്ബാല. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാവാതെ അതിനെ വരിഞ്ഞുമുറുക്കുകയാണ് പെരുമ്ബാമ്ബ്. തലയില്‍ കടിച്ചുപിടിച്ചിരിക്കുന്ന രാജവെമ്ബാലയുടെ ശരീരത്തില്‍ പെരുമ്ബാമ്ബ് വരിഞ്ഞു മുറുക്കി. ഇതോടെ രാജവെമ്ബാലയുടെ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ പെരുമ്ബാമ്ബും വരിഞ്ഞു മുറുക്കുകയായിരുന്നു. ഇത്തരം പോരാട്ടങ്ങളില്‍ രണ്ട് ജീവികളും അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജവെമ്ബാലയുടെ വിഷമേറ്റ് പെരുമ്ബാമ്ബും പെരുമ്ബാമ്ബ് വരിഞ്ഞുമുറുക്കുന്നതോടെ ശ്വാസം കിട്ടാതെ പിടഞ്ഞ് രാജവെമ്ബാലയ്ക്കും ജീവന്‍ നഷ്ടപ്പെടാനാണ് സാധ്യത. ദി റിയല്‍ടാര്‍സന്‍ എന്നഇന്‍സ്റ്റഗ്രാം പേജിലാണ് അപൂര്‍വ ദൃശ്യം പങ്കുവച്ചത്. റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്ബാമ്ബിനെയാണ് രാജവെമ്ബാല ആക്രമിച്ചത്. എവിടെ നിന്നുമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.

നീളത്തിന്റെ കാര്യത്തില്‍ പെരുമ്ബാമ്ബുകളില്‍ മുന്നിലാണ് റെറ്റിക്യുലേറ്റഡ് പൈതണുകള്‍. ഇരുപതടി നീളത്തില്‍ വരെ വളരുന്നവയാണ് ഇവ. തെക്കുകിഴക്കന്‍ ഏഷ്യയാണ് ഇവയുടെ ജന്മദേശം ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ സാധിക്കുന്നവയാണ് ഈ ഗണത്തില്‍പ്പെട്ട പെരുമ്ബാമ്ബുകള്‍. ലോകത്തില്‍ ഏറ്റവും നീളമുള്ള വിഷപ്പാമ്ബുകളാണ് രാജവെമ്ബാലകള്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്ബുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ട ഭക്ഷണം. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ തുടങ്ങിയ പാമ്ബുകളെയും കഴിക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക