ബിഹാറില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ കൊണ്ടുപോകുന്ന പൈപ് പൊട്ടി ഇന്ധനം ഒഴുകി. ഇതോടെ പ്രദേശവാസികള്‍ക്ക് കോളടിച്ചു. വയലിലേക്ക് ഒഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ കയ്യില്‍ കിട്ടിയ പാത്രങ്ങളുമായി ദൂരെ സ്ഥലത്തുനിന്നുപോലും ആളുകള്‍ കുതിച്ചെത്തി. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചത്.

അസമിലേക്ക് ഇന്ധനം കൊണ്ടുപോയിരുന്ന പൈപ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു പെട്രോള്‍ ഒഴുകിയത്. ഇതോടെ സ്ഥലത്ത് പൊലീസ് വിലക്കേര്‍പ്പെടുത്തി. തീപ്പെട്ടി ഉരയ്ക്കുന്നതുള്‍പ്പെടെ തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബരൗണി ഓയില്‍ റിഫൈനറിയില്‍ നിന്നുള്ള പൈപ് ഭൂമിക്കടിയില്‍ കൂടിയാണ് സ്ഥാപിച്ചിരുന്നത്. പൈപിലെ പൊട്ടല്‍ പരിഹരിക്കാന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക