സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വീഡിയോകള്‍ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളില്‍ റീല്‍സും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉള്‍പ്പെടും. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച്‌ അറിയാനുള്ള ആഗ്രഹവും അതിനോടൊപ്പം അവയുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വര്‍ധിക്കാന്‍ കാരണം.

ഇത്തരം വീഡിയോകള്‍ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെന്‍ഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകള്‍ സഹായിക്കാറുണ്ട്. ഇത്തരത്തില്‍ നാഗങ്ങളുടെ നൃത്തത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്ബുകളും. അതുകൊണ്ടാ തന്നെ പാമ്ബുകളുടെ വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇത്. 55 മുതല്‍ 60 ദിവസങ്ങള്‍ കൊണ്ടാണ് പാമ്ബുകളുടെ മുട്ട വിരിയുന്നത്. 2 മുതല്‍ 4 വര്‍ഷങ്ങള്‍ കൊണ്ടാണ് പാമ്ബുകള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നത്. പാമ്ബുകള്‍ വര്‍ഷത്തില്‍ 4 മുതല്‍ 12 പ്രാവശ്യം വരെയാണ് പാമ്ബുകള്‍ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്.

പാമ്ബിന്റെ ശരീരം വളരുന്നതനുസരിച്ച്‌ പടം വളരാത്തതാണ് പാമ്ബ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്ബോഴാണ് പാമ്ബ് പഴയ പടം പൊഴിച്ച്‌ കളയുന്നത്. പൊഴിക്കുന്നതിന് മുമ്ബ് പാമ്ബിന്റെ പടത്തിന്റെ നിറം മാറാറുണ്ട്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്ബ് പടം ശരീരത്തില്‍ നിന്ന് മാറ്റുന്നത്. പാമ്ബുകള്‍ ഇണചേരുന്ന ദൃശ്യങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ സാധിക്കൂ.

ഗുഞ്ചന്‍ കപൂര്‍ 123 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഒരു പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ അടുത്ത് നിന്നുള്ള നാഗങ്ങളുടെ പ്രണയ നൃത്തത്തിന്റെ വീഡിയോയാണ് ഇത്. സാധാരണ കാട്ടില്‍ നിന്നും ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നും ഒക്കെയുള്ള പാമ്ബുകളുടെ വീഡിയോ കാണാറുണ്ടെങ്കിലും ജനവാസ മേഖലകളില്‍ നിന്നുള്ള ഇത്തരം വീഡിയോകള്‍ കാണുന്നത് വളരെ വിരളമാണ്. പാമ്ബുകള്‍ ഇണ ചേരുന്നതിന്റെ ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക