ലൈംഗികമായ ബലഹീനതകള്‍ കാരണം ദാമ്ബത്യ ജീവിതം തകരുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങളില്‍ നേടാന്‍ പുരുഷന്മാര്‍ക്കുള്ള മരുന്നാണ് വയാഗ്ര. പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായാണ് വയാഗ്ര ഉപയോഗിക്കുന്നത്. എന്നാല്‍, ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര.

വയാഗ്ര കഴിക്കാന്‍ പാടില്ലാത്ത ചില സാഹചര്യങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യപാനം അധികമായവര്‍ വയാഗ്ര കഴിച്ചാല്‍ ഫലം ലഭിക്കില്ല. അതുപോലെ തന്നെ ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും അതിനു വേണ്ട മരുന്ന് കഴിക്കുന്നവരും വയാഗ്ര കഴിക്കരുത്‌. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന്‌ ഹൃദ്രോഗവിദഗ്‌ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ.

എന്തെങ്കിലും തരത്തിലെ മാനസികപിരിമുറുക്കങ്ങള്‍ നിലനില്‍ക്കുമ്ബോള്‍ വയാഗ്ര കഴിക്കരുത്. അതുപോലെ ഏതെങ്കിലും അലര്‍ജി ഉള്ളവരും വയാഗ്ര ഉപയോഗിക്കുന്നത് ആപത്താണ്. പുരുഷന്മാരെ പോലെ തന്നെ ചിലപ്പോള്‍ ലൈംഗികപ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കും ഉണ്ടാകാം. എന്നാല്‍ സ്ത്രീകള്‍ വയാഗ്ര കഴിക്കരുത്. പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക