തമിഴ്‌നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

ഡിസംബർ 31ന് റിലീസ് ആയ തുനിവ് ടീസറിന് 54 മില്യൺ വ്യൂസും, 1.5 മില്യൺ ലൈക്കുകളും ആണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാൽ ജനുവരി നാലാം തീയതി റിലീസ് ആയ വാരിശിന് കേവലം ഒരു ദിവസം കൊണ്ട് 30 മില്യൺ വ്യൂസും, 1.7 മില്യൻ ലൈക്കുകളും ലഭിച്ചു കഴിഞ്ഞു. മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും സിനിമയെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയ്‌ലര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴകത്തിന്റെ സൂപ്പര്‍ താരം തല അജിത്തും, മലയാളി പ്രേക്ഷകരുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മഞ്ജു വാര്യര്‍ നായികയാകുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിരിക്കുകയാണ്. പൊങ്കല്‍ റിലീസിന് തയ്യാറായ അജിത്ത് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് രണ്ട് മണിക്കൂര്‍ 25 മിനുട്ടും 48 സെക്കന്‍ഡുമാണ് ദൈര്‍ഘ്യം. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക