സംസ്ഥാനത്തെ എല്ലാ തിയേറ്ററിലും സൗജന്യ കുടിവെള്ളം നല്‍കാന്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരള (ഫിയോക്ക്). ഉടമകള്‍ക്ക് കുടിവെള്ള കാനുകളോ കിയോസ്‌കുകളോ സ്ഥാപിക്കാം.പ്രേക്ഷകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ബാദ്ധ്യസ്ഥരാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സാമ്ബത്തിക ശേഷി അനുസരിച്ച്‌ ചൂടുവെള്ളവും തണുത്ത വെള്ളവും നല്‍കുന്ന സംവിധാനമൊരുക്കാം. കുപ്പിവെള്ളം സൗജന്യമായി നല്‍കില്ല. അത് പണം കൊടുത്ത് കഫറ്റീരിയയില്‍ നിന്ന് വാങ്ങണമെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു. ഭൂരിപക്ഷം തിയേറ്ററിലും കഫറ്റീരിയ കാറ്ററിംഗ് ഏജന്‍സികള്‍ക്ക് പുറം കരാര്‍ നല്‍കിയിരിക്കയാണ്. ഇനി തിയേറ്ററുകള്‍ നേരിട്ട് കഫറ്റീരിയ നടത്താന്‍ ഫിയോക്ക് ആവശ്യപ്പെടും. സംഘടന സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറ്റമുറി കഫറ്റീരിയ സങ്കല്‍പ്പം മാറിയതിനാല്‍ ഇന്റീരിയര്‍ ഡിസൈനില്‍ വരെ പുതുമ കൊണ്ടുവരാന്‍ സാങ്കേതിക സമിതിക്ക് രൂപം നല്‍കും. തിയേറ്ററില്‍ പുറം ഭക്ഷണം വിലക്കിയ കോടതി ഉത്തരവ് ഉടമകള്‍ സ്വാഗതം ചെയ്യുന്നു. വന്‍കിട തിയേറ്ററുകളില്‍ ഈ രീതിയുണ്ട്. എല്ലാ തിയേറ്ററിലും കോടതി വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കും.

കോടതി നിരീക്ഷണം

സിനിമാ ഹാളില്‍ ജിലേബി കൊണ്ടുവരുന്ന പ്രേക്ഷകന്‍ അത് തിന്ന് നെയ്യും എണ്ണയും പറ്റിയ കൈ സീറ്റില്‍ തുടച്ചാല്‍ വൃത്തിയാക്കാന്‍ ആര് പണം നല്‍കും? തന്തൂരി ചിക്കന്‍ കൊണ്ടുവരുന്നവര്‍ അത് തിന്ന് എല്ലുകള്‍ നിലത്തിട്ടാല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാകും. പോപ്പ്കോണ്‍ വാങ്ങാന്‍ ആരും പ്രേക്ഷകനെ നിര്‍ബന്ധിക്കുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക