റോഡ് സുരക്ഷാ നിയമങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ് . എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഈ നിയമങ്ങള്‍ മറക്കാന്‍ ശ്രമിച്ചാലോ , സംശയമില്ലാ അകത്താകും. മൈസൂരിലെ ഈ കമിതാക്കള്‍ക്കും സംഭവിച്ചത് അതു തന്നെ. റോഡിന് നടുവില്‍ സ്കൂട്ടി ഓടിക്കുന്നതിനിടയിലും പ്രണയിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവും, യുവതിയും.

Video Courtesy: ETV Bharat

മൈസൂര്‍ റോഡിലെ നായണ്ടഹള്ളി ഫ്‌ളൈ ഓവറിലാണ് സംഭവം. സ്കൂട്ടി ഓടിക്കുന്ന പെണ്‍കുട്ടിയുടെ കവിളില്‍ ആണ്‍കുട്ടി പരസ്യമായി ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നിലെ വാഹനങ്ങളില്‍ വന്ന യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. ഇവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെ വീഡിയോ വൈറലായി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊട്ടു പിന്നാലെ കമിതാക്കളെ പോലീസ് പിടികൂടി. റോഡ് സുരക്ഷാ നിയമങ്ങളില്‍ ക്ലാസ് എടുത്ത ശേഷം ഇരുവരെയും വീട്ടുകാരുടെ അനുവാദത്തോടെ കൗണ്‍സിലിംഗിന് അയക്കുകയും ചെയ്തു. കൂടാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക