കാക്കനാട്: ആയുര്‍വേദ മസാജ് സെന്‍ററുകളുടെ മറവില്‍ കാക്കനാട് പെണ്‍വാണിഭം കൊഴുക്കുന്നു. കാക്കനാട് -പാലാരിവട്ടം – ഇടപ്പള്ളി -വൈറ്റില-കടവന്ത്ര മേഖലകളിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം തഴച്ചുവളരുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ ആയുര്‍വേദ മസാജ് സെന്‍ററുകള്‍ കേന്ദ്രീകരിച്ച്‌ സ്ത്രീകളെ പ്രദര്‍ശിപ്പിച്ച്‌ പെണ്‍വാണിഭം നടത്തുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

ഇവിടെ മസാജ് പാര്‍ലറുകളില്‍ സ്ത്രീകളെ നിരത്തിനിര്‍ത്തി ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള മുറികളൊരുക്കിയാണ് പെണ്‍വാണിഭം. മസാജ് പാര്‍ലറില്‍ ഒരാള്‍ക്ക് പതിനായിരം രൂപയാണ് മണിക്കൂറിന് ഈടാക്കുന്നത്. ഐടിക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവയുടെ പ്രവര്‍ത്തനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ എസ്കോട്ട് സര്‍വീസുകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഉപയോഗിക്കുന്നത് ഫ്ലാറ്റുകളായതിനാല്‍ പോലീസിന് റെയ്ഡ് നടത്തുവാനും ആകുന്നില്ല. എറണാകുളം സൗത്ത്, നോര്‍ത്ത് എന്നിവിടങ്ങളിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരും പെണ്‍വാണിഭ സംഘങ്ങളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. പണം സമ്ബാദിക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണ് പല സ്ത്രീകളും വാണിഭ സംഘങ്ങളുമായി സഹകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക