ജഗ്ഗിവാസുദേവിന്‍റെ ഇഷ യോഗ കേന്ദ്രത്തില്‍ പരിശീലനത്തിന് പോയി കാണാതായ യുവതിയുടെ മൃതദേഹം സമീപ പ്രദേശത്തെ കിണറ്റില്‍ കണ്ടെത്തി. തിരുപ്പൂര്‍ അവിനാശിയിലെ പളനികുമാറിന്റെ ഭാര്യ ശുഭശ്രീയാണ്(34) മരിച്ചത്. ഡിസംബര്‍ 11ന് രാവിലെ ആറു മണിക്ക് പളനികുമാറാണ് ശുഭശ്രീയെ ഒരാഴ്ചത്തെ പരിശീലനത്തിന് യോഗ കേന്ദ്രത്തില്‍ കൊണ്ടുവിട്ടത്. 18ന് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ഭാര്യയെ കാണാതായത് അറിയുന്നത്.

സി.സി.ടി.വി പരിശോധനയില്‍ പരിശീലന കേന്ദ്രത്തിന്‍റെ പിന്‍വാതിലിലൂടെ കടന്നുപോകുന്നത് കണ്ടു. തുടര്‍ന്ന് ടാക്സി കാറില്‍ കയറി പോയി. സമീപപ്രദേശമായ ചെമ്മേട് ഭാഗത്തെ സി.സി.ടി.വിയില്‍ ശുഭശ്രീ വെള്ളവസ്ത്രം ധരിച്ച്‌ റോഡരികിലൂടെ ഓടിപ്പോകുന്നതും കണ്ടെത്തി. ഇതേ തുടര്‍ന്ന് പളനികുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച ചെമ്മേടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിലാണ് ശുഭശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ക്ക് 11 വയസ്സായ മകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക