അമിത വണ്ണം കുറയ്ക്കാന്‍ ഡയറ്റിംഗും, വര്‍ക്കൗട്ടും മനസില്ലാമനസോടെ ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാരെ ഞെട്ടിപ്പിച്ചുകൊണ്ട് ഒറ്റയടിക്ക് യുവതിയുടെ അരവണ്ണം കുറച്ചിരിക്കുകയാണ് പാസ്റ്റര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് ഈ വൈറല്‍ വീഡിയോ പുറത്ത് വന്നിട്ടുള്ളത്.സദസില്‍ നിന്നും വേദിയിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ പാസ്റ്റര്‍ അവരുടെ ദൈവ വിശ്വാസത്തെ കുറിച്ച്‌ ചോദിക്കുന്നു. ഇതിന് പിന്നാലെ ദൈവ വിശ്വാസമുണ്ടെങ്കില്‍ എന്തും സംഭവിക്കുമെന്ന് അവള്‍ മറുപടി പറയുന്നു.

ഇതിന് പിന്നാലെ യുവതിയോട് കൈകള്‍ ഉയര്‍ത്താന്‍ പറയുകയും , അവളുടെ അരക്കെട്ട് കുറയ്ക്കാന്‍ ദൈവത്തോട് പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കുറച്ച്‌ സമയത്തിനകം യുവതിയുടെ അരവണ്ണം രണ്ട് ഇഞ്ചോളം കുറയുന്നതായും കാണിക്കുന്നുണ്ട്. ഈ ‘അത്ഭുത പ്രവൃത്തിയെ’ തുടര്‍ന്ന് സദസില്‍ നിന്നും വിശ്വാസികളുടെ കൈയടി ഉയരുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ പുറത്ത് വന്നതോടെ നിരവധി പേര്‍ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനി ജിമ്മില്‍ പോവുകയോ വ്യായാമമോ ഡയറ്റിംഗോ ഒന്നും ആവശ്യമില്ലല്ലോയെന്ന് ഇവര്‍ പറയുന്നു. അടുത്തിടെ സ്വര്‍ഗത്തില്‍ വെച്ച്‌ ദൈവവുമായി കൂടിക്കാഴ്ച ഒരുക്കാമെന്ന് അവകാശപ്പെട്ടും ദക്ഷിണാഫ്രിക്കയിലെ ഒരു പാസ്റ്റര്‍ രംഗത്തുവന്നിരുന്നു. ഇതിനായി ഭാരിച്ച തുകയും ഇദ്ദേഹം വിശ്വാസികളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക