ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷമേയുള്ളു. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും തുടങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ ചില അനൗദ്യോഗിക ആശയവിനിമയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇത്തവണ ശൈലജ ടീച്ചര്‍ ലോക്‌സഭയിലേക്ക് മത്സരിക്കട്ടെ എന്ന് പാര്‍ട്ടിക്കാരുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നതും വടകരയിലോ, കണ്ണൂരിലോ മത്സരിപ്പിക്കണമെന്നാണ് അഭിപ്രായം . ജയിച്ചാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിക്കുമാറും, തോറ്റാല്‍ ഇമേജില്‍ കുറവും ഉണ്ടാകും. ജനകീയ എംഎല്‍എ മത്സരിച്ചാല്‍ എംപിയാകുമെന്നും പാര്‍ട്ടിക്കാര്‍ വിലയിരുത്തുന്നു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂര്‍ണ്ണമായും പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങി അങ്ങനെയൊരു തീരുമാനം പാര്‍ട്ടിയെടുത്താല്‍ ടീച്ചര്‍ മത്സരിച്ചേക്കും. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്നും മാറി നിന്നതാണ് തോമസ് ഐസക്ക് . 10 സീറ്റിലെങ്കിലും ലോക്‌സഭയിലേക്ക് ജയിക്കാന്‍ കഴിയണമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്.

ജയിച്ചാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിക്കുമാറും, തോറ്റാല്‍ ഇമേജില്‍ കുറവും ഉണ്ടാകും. ജനകീയ എംഎല്‍എ മത്സരിച്ചാല്‍ എംപിയാകുമെന്നും പാര്‍ട്ടിക്കാര്‍ വിലയിരുത്തുന്നു . പൂര്‍ണ്ണമായും പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങി അങ്ങനെയൊരു തീരുമാനം പാര്‍ട്ടിയെടുത്താല്‍ ടീച്ചര്‍ മത്സരിച്ചേക്കും. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്നും മാറി നിന്നതാണ് തോമസ് ഐസക്ക് . 10 സീറ്റിലെങ്കിലും ലോക്‌സഭയിലേക്ക് ജയിക്കാന്‍ കഴിയണമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത് . ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്. രാഹുല്‍ഗാന്ധി മത്സരിച്ചതും ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോയതും തിരിച്ചടി ആയതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. നിലവില്‍ ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങളാണ് നടത്തുന്നത് .

മുസ്ലിം ലീഗിനോട് ഉള്‍പ്പെടെയുള്ള മൃദു സമീപനം ഇതിന്റെ ഭാഗമാണ്.ശൈലജ ടീച്ചര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചാല്‍ നിയമസഭാ അംഗത്വം രാജിവയ്‌ക്കേണ്ടി വരും. അവിടെ ഉപതിരഞ്ഞെടുപ്പ് വരുമ്ബോള്‍ പി ജയരാജന്‍ മത്സരിച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പിജെ. വടകരയില്‍ സീറ്റ് നല്‍കി മത്സരിച്ചെങ്കിലും ജയരാജന്‍ തോല്‍ക്കുകയാണുണ്ടായത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക