ചെറുതോണി: ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണിയിലെ സ്വകാര്യലാബില്‍ ജോലിചെയ്യുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കെതിരെയാണ് ആംബുലന്‍സ് ഡ്രൈവറുടെ അതിക്രമം. സമനിലതെറ്റി പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവതികളെ വീട്ടുകാര്‍ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

സമയംവൈകിയതിനാല്‍ ലാബുടമ പെണ്‍കുട്ടികളെ ആംബുലന്‍സില്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു. ചുരുളിയിലും കീരിത്തോട്ടിലുമായിരുന്നു ഇവരുടെ വീടുകള്‍. ആംബുലന്‍സ് അട്ടിക്കളത്ത് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ആംബുലന്‍സിന്റെ പിന്‍വാതില്‍ തുറന്നു അകത്തുകയറി യുവതികളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിവലിനടന്നതോടെ പെണ്‍കുട്ടികള്‍ കരഞ്ഞു ബഹളമുണ്ടാക്കി. ഇതോടെ ഡ്രൈവര്‍ പിന്‍മാറി പെണ്‍കുട്ടികളുമായി യാത്രതുടര്‍ന്നു. ചുരുളിയിലെത്തിയപ്പോള്‍ യുവതികള്‍ അവിടെയിറങ്ങി ഓട്ടോവിളിച്ച്‌ വീട്ടിലേക്കുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക