ലോകപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് അവതാര്‍ 2. പണ്ടൊറ എന്ന ലോകത്തെ വിസമയങ്ങളും അവിടെ ജീവിക്കുന്ന നാവികള്‍ എന്ന അന്യഗ്രഹജീവികളുടെയും കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ പറഞ്ഞത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ‘അവതാര്‍ 2 : ദി വേ ഓഫ് വാട്ടര്‍’ എത്തുമ്ബോള്‍, പണ്ടൊറയിലെ കടലിനടിയിലെ വിസ്മയ കാഴ്ചകളാണ് സംവിധായകന്‍ ജെയിംസ് ക്യാമറൂണ്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.

നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാപ്രേമികളെ ആശ്ചര്യത്തിലാഴ്ത്തിയിരിക്കുകയാണ്. കടലിനടിയിലെ മായിക ലോകത്തെയും ഇതേവരെ കണ്ടിട്ടില്ലാത്ത കൗതുക ജീവികളെയും ട്രെയിലറിലൂടെ സംവിധായകന്‍ കാട്ടിത്തരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതിന് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട സാങ്കേതിക ഗവേഷണങ്ങളും അഭിനേതാക്കളുടെ പരിശീലനവും നടത്തിയതിന് ശേഷമാണ് വെള്ളത്തിനടിയില്‍ അവതാര്‍ 2 ചിത്രീകരിച്ചത്. രണ്ടാം ഭാഗത്തിന്റെ കഥ പൂര്‍ണ്ണമായും ജേക്ക്സ് സള്ളി, നെറ്റീരി എന്നീ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇരുവരുടെ വിവാഹത്തിന് ശേഷം അവരുടെ കുടുംബത്തെ ബന്ധപ്പെട്ടായിരിക്കും സിനിമയുടെ കഥ പോകുന്നത്.

ലൈറ്റ് സ്‌ട്രോം എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ട്വന്റിയത്ത് സെഞ്ച്വറി ഫോക്‌സ് ആണ് വിതരണത്തിന് എത്തിക്കുന്നത്. പൂര്‍ണ്ണമായും 3Dയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

സാം വര്‍ത്തിങ്ടണ്‍, സോയ് സല്‍ഡാന എന്നിവരെ കൂടാതെ കെയ്റ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍, സ്റ്റീഫന്‍ ലാങ്, സിംഗോര്‍ണി വേവര്‍ എന്നിവരും അഭിനയിക്കുന്നു. ചിത്രം മൊത്തം അഞ്ച് ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ മറ്റ് ഭാഗങ്ങള്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക