ഡൊമിനിക്കൻ മഴക്കാടുകളുടെ ഒരു ഭാഗം വെട്ടിത്തെളിച്ച തൊഴിലാളികൾ കണ്ടെത്തിയത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള പാമ്പുകൾ ഒന്നിനെയാണ് എന്ന് കരുതപ്പെടുന്നു. ഭീമാകാരനായ ഈ ഉരഗത്തിന് കുറഞ്ഞത് 10 മീറ്റർ നീളമുണ്ടായിരുന്നു. ഒരു ക്രെയിൻ ഉപയോഗിച്ച് ഇതിനെ പൊക്കിയെടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായി പ്രചരിക്കുന്നത്. ഒരു വർഷം മുമ്പേ ഉള്ള ദൃശ്യങ്ങളാണ് ഇവ. ജീവനോടെയാണ് ഈ ഭീമാകാരനെ കണ്ടെടുത്തത്. ഉയർത്തിയെടുക്കുമ്പോൾ ക്രെയിനിന്റെ വശങ്ങളിലൂടെ ഇത് ഇഴയുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

വൈവിധ്യമാർന്ന വന്യജീവികൾ കാരണം ഡൊമിനിക്കയെ “പ്രകൃതിയുടെ ദ്വീപ്” എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ പെരുമ്പാമ്പുകളിലെ ബോവ ഇനത്തിൽ പെടുന്നു. അവയ്ക്ക് വലിയ നീളത്തിൽ എത്താൻ കഴിയുമെങ്കിലും, ലോകത്തിലെ ഏറ്റവും ഭാരമേറിയ പാമ്പായ പച്ച അനക്കോണ്ടകളെ അപേക്ഷിച്ച് അവ നേർത്തതാണ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ അനക്കോണ്ടയുടെ ഭാരം 227 കിലോഗ്രാം ആയിരുന്നു. 8.43 മീറ്റർ നീളവും 1.11 മീറ്റർ ചുറ്റളവുമായിരുന്നു കൂറ്റൻ പാമ്പിന്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ പെരുമ്പാമ്പ്, ബോവ കുടുംബങ്ങളിൽ പെട്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക