ന്യൂഡല്‍ഹി: കോവിഡ് പരിശോധനാ മാര്‍ഗരേഖ പുതുക്കി ഐസിഎംആര്‍. കോവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും പരിശോധന ആവശ്യമില്ലെന്നും പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും മാത്രം പരിശോധന മതിയെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തണം

രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍, ഹോം ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ തുടങ്ങിയവര്‍ക്കു പരിശോധന വേണ്ട. ആഭ്യന്തരയാത്രകള്‍ക്കും പരിശോധന നടത്തേണ്ട. വിദേശയാത്ര നടത്തുന്നവരും വിദേശത്തുനിന്നു വിമാനത്താവളങ്ങളിലും സീ പോര്‍ട്ടുകളിലും എത്തുന്നവരും നിര്‍ബന്ധമായും പരിശോധന നടത്തണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്നു മാര്‍ഗരേഖയില്‍ പറയുന്നു. പരിശോധനാ സൗകര്യമില്ലാത്തതിനാല്‍ രോഗികളെ മറ്റു സ്ഥലങ്ങളിലേക്കു റഫര്‍ ചെയ്യരുതെന്നും ഐസിഎംആര്‍ പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക