നാലു കാലുമായി പെണ്‍കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലു കാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.

നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കം ചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ് ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക