ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ഉറക്കം കൂടുതലായാല്‍ അവരെ മടിയന്മാരായിട്ടാണ് പലപ്പോഴും കാണുന്നത്. ഇപ്പോഴിതാ നന്നായി ഉറങ്ങാനറിയാവുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് എത്തിയിരിക്കുകയാണ് ഒരു മെത്ത കമ്പനി. അമേരിക്കയിൽനിന്നാണ് ഈ അവസരം. കാസ്പര്‍ എന്ന കമ്പനിയാണ് ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാം. അതിന് ശമ്പളവും നല്‍കും.

‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ് അതായത് ഏകദേശം 2000 രൂപയാണ് ശമ്പളമായി ലഭിക്കുക. വെറുതെ ഉറങ്ങിയാല്‍ മാത്രം പോരാ ചില നിബന്ധനകള്‍ കൂടിയുണ്ട്. ഉറങ്ങി ഉണര്‍ന്നാല്‍ കാസ്പർ കിടക്കകളിലെ ഉറക്കത്തിന്റെ അനുഭവം പങ്കുവച്ച് വിഡിയോ ചെയ്യണം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ വിഡിയോ പങ്കുവയ്ക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്നായി ഉറങ്ങാനുള്ള ശേഷി, എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹം, കാമറയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കണം, എപ്പോള്‍ വേണമെങ്കിലും ഉറങ്ങാനുള്ള കഴിവ്, ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പങ്കുവയ്ക്കാനുള്ള താൽപര്യം എന്നിവയാണ് വേണ്ട യോഗ്യതകള്‍. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ന്യൂയോർക്കിലുള്ളവർക്കാണ് മുൻഗണനയെങ്കിലും അല്ലാത്തവർക്കും അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നുണ്ട്. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11 ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക