ചെന്നൈ: സൗണ്ട് എന്‍ജിനിയര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യോഗ അധ്യാപികയെയും നാലുകൂട്ടുകാരെയും അറസ്റ്റുചെയ്തു. യോഗ അധ്യാപികയായ കര്‍ലിന്‍ ശ്വേത (24) സുഹൃത്തുക്കളായ പരത്തംഗ ചോഴന്‍, അകില്‍ ഹമീദ്, ഗൗതം, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സൂര്യ ദുരൈ(30)യും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സൗണ്ട് എന്‍ജിനിയറിങ് കോഴ്സ് പാസായശേഷം വിദേശ കമ്ബനികള്‍ക്കായി ഓണ്‍ലൈനില്‍ ജോലിചെയ്യുകയായിരുന്ന സൂര്യയും ശ്വേതയും അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറുമാസംമുമ്ബ് ഇവര്‍ പിരിഞ്ഞു. കഴിഞ്ഞദിവസം കൊടൈക്കനാലിലെത്തിയ ശ്വേത കോട്ടേജ് നിര്‍മിക്കുന്നതിനായി സ്ഥലമന്വേഷിച്ച്‌ അവിടെയുണ്ടായിരുന്ന സൂര്യയെ കണ്ടു. സൗഹൃദം പുതുക്കിയെങ്കിലും വൈകാതെ ഇരുവരും വഴക്കിടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. സഹായത്തിനായി ശ്വേത സുഹൃത്തുക്കളെ വിളിച്ചുവരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹൃത്തുക്കളായ പരത്തംഗ ചോഴന്‍, അകില്‍ ഹമീദ്, ഗൗതം, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ശ്വേതയെ സൂര്യ മര്‍ദിക്കുന്നതാണ്. അവര്‍ സൂര്യയെ നേരിട്ടു. അടിയേറ്റ് അവശനായ സൂര്യയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചശേഷം സ്ഥലംവിടുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോഴേക്കും സൂര്യ മരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക