ബോളിവുഡ് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയായ നായികാ താരങ്ങളിൽ ഒരാളാണ് നടി ജാൻവി കപൂർ. ചെറിയൊരു കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ ജാൻവി സ്വന്തമാക്കിയത് താരത്തിന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടുമിണ്. ഇന്ത്യൻ സിനിമയിലെ ഒരുകാലത്തെ ലേഡി സൂപ്പർ സ്റ്റാറും ദേശീയ അവാർഡ് ജേതാവും ആയിരുന്ന അന്തരിച്ചു പോയ നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. എന്നാൽ മാതാപിതാക്കളുടെ പേരിൽ അല്ല താരം ബോളിവുഡിൽ തിളങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ജാൻവിയുടെ പുതിയൊരു വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഫിലിം ഫെയർ വേദിയിൽ കാഴ്ചവച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ലൈറ്റ് ബ്ലൂ കളർ ഡ്രസ്സിൽ അതീവ ഗ്ലാമറസ് ആയാണ് ജാൻവി എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ അനൂപ് ദേവരാജ് ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്യ ഘവ്രിയാണ് സ്റ്റൈലിംഗ് നിർവഹിച്ചത്. അമിത് താക്കൂർ ആണ് ഹെയർ സ്റ്റെലിസ്റ്റ്. വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്. നിരവധി ഗ്ലാമറസ് ചിത്രങ്ങളും വീഡിയോസും പങ്കുവയ്ക്കുന്ന ജാൻവിയുടെ പോസ്റ്റുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക