ഗുണ്ടാത്തലവന്‍ രാജു തേഥ് വെടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ രാജു തേഥിന്റെ വസതിക്ക് സമീപം അജ്ഞാതരുടെ ആക്രമണത്തിലാണ് മരണം. രാജു തേഥിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയ് ഗാങ്ങ് നേതാവ് രോഹിത് ഗോദര ഏറ്റെടുത്തു. ആനന്ദ്പാല്‍ ഗാങ്ങുമായി രാജു തേഥിന് ശത്രുത ഉണ്ടായിരുന്നു. ആനന്ദ്പാല്‍ ഗാങ്ങും ബിഷ്‌ണോയ് ഗാങ്ങും കൈകോര്‍ത്തതിന് പിന്നാലെയാണ് കൊലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഷ്‌ണോയ് ഗാങ്ങിലെ പ്രമുഖനായ ഗോദര നിരവധി കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയാണ്. കൊല ചെയ്തത് തങ്ങളാണെന്നും ആനന്ദ്പാലിന്റെയും ബല്‍വീറിന്റെയും കൊലപാതകത്തിനുള്ള പ്രതികാരമാണ് ഇതെന്നും രോഹിത് ഗോദര പ്രതികരിച്ചു. കഴിഞ്ഞ 10 വര്‍ഷമായി രാജു തേഥിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ജയിലില്‍ കഴിയുമ്ബോള്‍ രാജു തേഥ് ആനന്ദ്പാലിനെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ആനന്ദ്പാല്‍ രക്ഷപെട്ടെങ്കിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക