കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു.പ്രവിത (35), മകള്‍ അനിഷ്‌ക (8 മാസം) എന്നിവരാണു മരിച്ചത്. കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി- ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു മുന്‍പില്‍ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. നാരായണന്റെയും സതിയുടെയും മകളാണു പ്രവിത. ഭര്‍ത്താവ്: സുരേഷ് ബാബു. അനാമിക മറ്റൊരു മകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക