രാജ്യത്തിന്റെ ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയില്‍ കൃഷിയ്‌ക്കൊപ്പം മൃഗസംരക്ഷണവും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഗുജറാത്തില്‍ കാണപ്പെടുന്ന ജാഫ്രാബാദി ഇനം എരുമയും കര്‍ഷകര്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്, കാരണം അതിന്റെ ശക്തിയും പാല്‍ നല്‍കാനുള്ള കഴിവും ഏറെ പ്രശസ്തമാണ്.

ജഫ്രാബാദി ഇനത്തില്‍പ്പെട്ട എരുമപ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് . നല്ല ഉയരമുള്ള ജഫ്രാബാദി എരുമയില്‍ നിന്ന് കൂടുതല്‍ അളവില്‍ പാല്‍ ലഭിക്കും. ഇതിന്റെ പാലില്‍ 8% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ശക്തിപ്പെടുത്തുന്നു. ജാഫ്രാബാദി എരുമ പ്രതിദിനം 30 മുതല്‍ 35 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നു. കണക്കു കൂട്ടിയാല്‍ ഒരു മാസം ആയിരം ലിറ്ററിലധികം പാല്‍ കൊടുക്കാനുള്ള ശേഷി ഈ എരുമയ്‌ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജഫ്രാബാദി എരുമയെ വളരെ ശക്തരായി കണക്കാക്കുന്നു. ഗിര്‍ വനങ്ങളിലെ സിംഹത്തോട് പോലും യുദ്ധം ചെയ്യാന്‍ കഴിവുള്ളവയാണിവ . ഒരു ലക്ഷം രൂപ വരെയാണ് ഈ ഇനത്തിന്റെ വില. ഇവയുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ കാലിത്തീറ്റയും , പച്ചപ്പുല്ലും, ഭക്ഷ്യധാന്യങ്ങളും ആവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക