ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ നടക്കുന്ന പോരാട്ടത്തില്‍ ക്രൊയേഷ്യ ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം അരങ്ങേറുക.

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പ് ആണ് ക്രൊയേഷ്യ. അന്ന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മോഡ്രിച്ചും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. പരിചയ സമ്ബത്തിനൊപ്പം യുവത്വവും കൂടി ഇടകലര്‍ന്ന സ്ക്വാഡിനെയാണ് ഇത്തവണ ക്രൊയേഷ്യ കളത്തിലിറക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറുവശത്ത് ഹക്കിമി, സയക്ക്, മസ്രോയി, എല്‍ നെസിരി തുടങ്ങിയ ഒരുപിടി മികച്ച താരങ്ങള്‍ മൊറോക്കോയിലും ഉണ്ട്. എന്നിരുന്നാലും ക്രൊയേഷ്യയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം.മോഡ്രിച്ചിനൊപ്പം, കൊവാസിച്ച്‌, ബ്രൊസോവിച്ച്‌, ക്രമാരിച്ച്‌, ലോവ്റെന്‍, വിദ തുടങ്ങിയ യൂറോപ്പില്‍ പേര് കേട്ട ഒരുപിടി താരങ്ങള്‍ ക്രൊയേഷ്യന്‍ നിരയിലുണ്ട്. എന്തായാലും ആദ്യ മത്സരത്തില്‍ വിജയിച്ചു തുടങ്ങാന്‍ ആയി ഇരു ടീമുകളും കച്ചകെട്ടി ഇറങ്ങുമ്ബോള്‍ വാശിയേറിയ ഒരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

മത്സരം കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

 


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക