അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലിൽ. മെസി നിറഞ്ഞാടി കളിക്കളത്തില്‍ ക്രോയേക്ഷ്യയ്ക്ക് തോല്‍ക്കാതെ മറ്റു മാര്‍ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്‍ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല. 69-ാം മിനിറ്റില്‍ അല്‍വാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 3 ആയി ഉയര്‍ത്തിയത്.സെമി ഫൈനനലില്‍ ആദ്യപകുതിയില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ അടിച്ചുകൊണ്ട് അര്‍ജന്റീന ക്രൊയേഷ്യയെ ഞെട്ടിച്ചത്. നായകന്‍ ലയണല്‍ മെസ്സിയും യുവപ്രതിഭാസം ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്കുവേണ്ടി ഒന്നാം പകുതിയില്‍ വലകുലുക്കിയത്. 34 ആം മിനിറ്റില്‍ സൂപ്പര്‍ തരാം മെസ്സിയാണ് ടീമിനെ മുന്നില്‍ എത്തിച്ചത്. ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ കീപ്പര്‍ ലിവാകോവിച്ച്‌ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കുകയായിരുന്നു. 39-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഒരു സോളോ ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 2 ആയി.

4-4-2 ഫോര്‍മേഷനില്‍ എമിലിയാനോ മാര്‍ടിനെസ്, നഹുവേല്‍ മോളിനി, ക്രിസ്റ്റ്യന്‍ റൊമേരോ, നികൊളാസ് ഓട്ടമെന്‍ഡി, നികൊളാസ് ടാഗ്ലിയാഫികോ, ഡി പോള്‍, ലിയാന്‍ഡ്രോ പരേഡേസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റര്‍, ലയണല്‍ മെസ്സി, ലോടറോ മാര്‍ടിനെസ് എന്നിവരുമായി അര്‍ജന്റീന ഇറങ്ങിയപ്പോള്‍ മധ്യനിരക്കും മുന്നേറ്റത്തിനും തുല്യ പ്രാധാന്യം നല്‍കി 4-3-3 ഫോര്‍മേഷനില്‍ ഡൊമിനിക് ലിവാകോവിച്,ജോസിപ് ജുറാനോവിച്, ജോസ്കോ ഗ്വാര്‍ഡിയോള്‍, ലവ്റന്‍, സോസ, ലുക മോഡ്രിച്, ബ്രോസോവിച്, മാറ്റിയോ കൊവാസിച്, പസാലിച്, ക്രമാരിച്, പെരിസിച് എന്നിവരുമായാണ് ക്രൊയേഷ്യ മൈതാനത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക