ദോഹ :ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് സർവ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് വേദിയിൽ അർജന്റീന ജഴ്സിയിൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ കാൽസെഞ്ചുറി തികച്ച് ലോക റെക്കോർഡിനൊപ്പമെത്തിയ സൂപ്പർതാരം ആ മത്സരം എന്നെന്നും ഓർമിക്കത്തക്കതാക്കിയതോടെ, ലോകകപ്പിൽ തുടർഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായി.

ദിവസങ്ങൾക്കു മുൻപ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അർജന്റീനയുടെ അയൽക്കാരായ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഇങ്ങകലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ കണ്ണീർമടക്കം. സൂപ്പർതാരം ലയണൽ മെസ്സി മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. അർജന്റീനയ്ക്കായി യുവതാരം ജൂലിയൻ അൽവാരസ് ഇരട്ടഗോൾ (39–ാം മിനിറ്റ്, 69–ാം മിനിറ്റ്) നേടിയ മത്സരത്തിൽ, ആദ്യ ഗോൾ നേടിയും (34–ാം മിനിറ്റ്), മൂന്നാം ഗോളിനു വഴിയൊരുക്കിയും മെസ്സി മിന്നിത്തിളങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യ പകുതിയില്‍ അര്‍ജന്‍റീന 2-0ന് മുന്നിലായിരുന്നു.ആദ്യം 34-ാം മിനിട്ടില്‍ നായകന്‍ ലയണല്‍ മെസി പെനാല്‍റ്റിയിലൂടെയും 39-ാം മിനിട്ടില്‍ യുവതാരം ജൂലിയന്‍ ആല്‍വാരസുമാണ് അര്‍ജന്‍റീനയ്ക്കായി ഗോളുകള്‍ നേടിയത്. 39-ാം മിനിട്ടില്‍ ജൂലിയന്‍ ആല്‍വാരസാണ് അര്‍ജന്‍റീനയുടെ ലീഡുയര്‍ത്തിയത്. 69-ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ ബുദ്ധിപരമായ നീക്കത്തിനൊടുവില്‍ ജൂലിയന്‍ ആല്‍വാരസ് രണ്ടാമതും ലക്ഷ്യം കാണുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക