ലോകകപ്പ് എത്തിയതില്‍ സന്തോഷമില്ലാത്ത ടീമുകളില്‍ ഒന്നാവും ഒരുപക്ഷേ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ്. കാരണം, അത്രയേറെ തിരിച്ചടികളാണ് ആദ്യ മത്സരത്തിന് ഇറങ്ങും മുമ്ബ് തന്നെ അവര്‍ നേരിട്ടിരിക്കുന്നത്.സൂപ്പര്‍ താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗാളോ കാന്‍്റെ, പ്രസ്നല്‍ കിമ്ബെമ്ബേ, ക്രിസ്റ്റഫര്‍ എങ്കുങ്കു, കരീം ബെന്‍സീമ തുടങ്ങിയവരെ ലോകകപ്പിന് മുന്നേ തന്നെ പരിക്ക് മൂലം അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ ജേതാക്കള്‍ ആക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് പോഗ്ബ, കാന്റെ, കിമ്ബെമ്ബെ തുടങ്ങിയവര്‍. ഒപ്പം ഒരിടവേളയ്ക്ക് ശേഷം ലോകകപ്പില്‍ പന്തുതട്ടാന്‍ എത്തിയ താരമാണ് നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സീമ. കൂടാതെ ആദ്യ ലോകകപ്പിനായി തയ്യാറെടുത്ത എന്‍കുങ്കു.

ഇവരെല്ലാം തന്നെ ഫ്രഞ്ച് ടീമിന്റെ പ്രതീക്ഷകള്‍ ആയിരുന്നു. ഈയൊരു പരിക്കിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്നേ അവര്‍ ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഓസ്ട്രേലിയ ആണ് നിലവിലെ ജേതാക്കളുടെ എതിരാളികള്‍. അല്‍ വക്രയിലെ അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം തൽസമയം കാണുവാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

 


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക