കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന നീക്കമാണ് ശശി തരൂര്‍ എം പി നടത്തുന്നത്. ഇതോടെ ആകെ അക്ഷമരായിരിക്കയാണ് സംസ്ഥാനത്തെ സ്ഥാനമോഹികളായ നേതാക്കള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മറിച്ച്‌ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാം എന്ന് കരുതിയിരിക്കുന്നവര്‍ക്കാണ് തരൂരിന്റെ നീക്കങ്ങള്‍ വലിയ തിരിച്ചടിയാകുന്നത്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ തരൂരിനെ പിന്തുണക്കാതിരുന്നത് തെറ്റായി പോയി എന്ന് അവര്‍ ഇപ്പോള്‍ കരുതുന്നുണ്ട്. തരൂരിനെ പിന്തുണച്ചിരുന്നെങ്കില്‍ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ കേന്ദ്രീകരിച്ചേനേ.

എന്നാല്‍, തനിക്ക് പണി തന്നവര്‍ക്ക് മറുപണി കൊടുക്കാനാണ് തരൂര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മലബാര്‍ പര്യടനം തരൂര്‍ നടത്തുന്നത് കൃത്യമായ രാഷ്ട്രയീ നീക്കത്തോടെയാണ്. ഈ നീക്കത്തെ പ്രതിരോധിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല താനും. ഇന്നലെ താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകുന്നേരെ തരൂരിന്റെ അത്താഴവിരുന്ന് ബിഷപ്പ് ഹൗസിലായിരുന്നു. ഇവിടെയും രാഷ്ട്രീയം തന്നെയാണ് നിറഞ്ഞത്. മലബാര്‍ രാഷ്ട്രയത്തില്‍ താമരശ്ശേരി ബിഷപ്പ് ഹൗസിന് കാര്യമായ പ്രാധാന്യമുണ്ട് താനും. തരൂരിനെ പോലൊരു കറകളഞ്ഞ നേതാവിനെയാണ് സമുദായത്തിന് അപ്പുറത്തേക്ക് എല്ലാവരും അഗ്രഹിക്കുന്നത്. ഇത് വ്യക്തമാക്കാന്‍ കൂടിയാണ് തരൂര്‍ താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടി അകറ്റി നിര്‍ത്തുമ്ബോഴും മതനേതാക്കളെ കണ്ട് പിന്തുണ തേടുന്ന തരൂര്‍ നയത്തെ പൂട്ടാന്‍ മുതിര്‍ന്ന നേതാക്കള്‍ വിചാരിച്ചിട്ട് നടക്കുന്നുമില്ല. അടുത്ത ദിവസം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കുന്നുണ്ട്. 22നു പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. എന്‍എസ്‌എസ് ആസ്ഥാനത്ത് ജനുവരിയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യാതിഥി തരൂരാണ്. ഇതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൈവെച്ചിരുന്ന ഇടങ്ങളിലേക്കാണ് തരൂര്‍ കയറി കളിച്ചിരിക്കുന്ന്.

മുമ്ബെങ്ങുമില്ലാത്തതരത്തിലാണ് തരൂര്‍ പ്രവര്‍ത്തനയിടമായ കേരളത്തില്‍ പര്യടനം ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് തരൂരിന്റെ പര്യടനം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച്‌ ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷമാണ് തരൂരിന്റെ കേരളത്തിലേക്കുള്ള വരവ്. വരും കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കുള്ള .ചുവടുവെപ്പാണ് തരൂരിന്റേത് എന്ന തരത്തിലടക്കം ചര്‍ച്ചകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച എം.കെ.രാഘവന്‍ എംപിയാണ് മലബാറിലെ പര്യടനം ഏകോപിപ്പിക്കുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നേതാക്കളുടെയും പിന്തുണ പുതിയ നീക്കത്തിനില്ല. അതേസമയം, തരൂരിനു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും രംഗത്തെത്തി. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്ബോള്‍ ഇവിടെ എന്തിനാണ് ഈ നടപടി എന്ന് ശബരീനാഥന്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക