എസ്ഡിപിഐയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ച്‌ പോര്‍ച്ചുഗലിന്റെ ദേശീയ പതാക വലിച്ചുകീറി യുവാവ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന് പിന്തുണ അര്‍പ്പിച്ചു കൊണ്ടു കെട്ടിയ പതാകയാണ് യുവാവ് കീറിയത്.പോര്‍ച്ചുഗലിന്റെ പതാക യുവാവ് വലിച്ച്‌ കീറുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

സംഭവം കണ്ട പോര്‍ച്ചുഗല്‍ ആരാധകരെത്തി ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്.ലോകകപ്പ് തൊട്ടടുത്തെത്തിയതോടെ, ഇഷ്ട ടീമുകളുടേയും താരങ്ങളുടേയും കട്ടൗട്ടുകളും കൊടികളുമായി ആഘോഷമാക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക